പുറം ലോകം അറിയാതെ മനസ്സിന്‍റെ ചെപ്പില്‍ സൂക്ഷിച്ചു വെച്ചിരുന്ന എന്തോ ഒന്ന്.
കണ്ണുകളിലെ വാത്സല്യമായും വാക്കുകളിലെ ശുണ്ട്ടിയായും പ്രകടിപ്പിച്ചിരുന്ന ഒരു വികാരം .
കാത്തിരുപ്പ് മടുപ്പ് ഉളവാക്കാത്ത കാലം.
നടപാതയിലെവിടെയോ അവനെ കണ്ടു മുട്ടും എന്ന വ്യര്‍ഥമായ പ്രതീക്ഷ.
നേരില്‍ കാണുമ്പോള്‍ വേഗത്തിലാകുന്ന ഹൃദയ സ്പന്ദനം.
പറയാതെ പോകുന്ന പ്രണയങ്ങള്‍ക്ക് അല്ലേ കൂടുതല്‍ സൗന്ദര്യം?