Scorpio

Scorpio
Tenacious... Passionate.. Magnetic!

Tuesday, 27 December 2011

ഓര്‍മ്മകള്‍ മാത്രം ബാക്കി!

രാവിലെ ആറു മണിക്ക് വരുന്ന കോട്ടയം ഫാസ്റ്റ് പതിവില്ലാതെ  മുടങ്ങിയത് യാത്ര പരുങ്ങലിലാക്കി. 


സ്റ്റാന്‍ഡില്‍ ഓടികിതച്ചു എത്തിയപ്പോള്‍ കിട്ടിയത് ഒരു ഓര്‍ഡിനറി ചങ്ങന്ശേരി.  


നെറ്റിയിലെ വിയര്‍പ്പ് തുടച്ചു വഴിയിലേക്ക്  നോക്കിയപ്പോള്‍  മൂന്നു  സൈക്കിള്‍ സണ്‍‌ഡേ സ്കൂളിനു  മുന്നില്‍ ഇരിക്കുന്നത് കണ്ടു.


ഈ സമയത്ത് ഇവിടെ ആരാണ്  എന്ന് ആലോചിച്ചു തുടങ്ങിയപ്പോഴേക്കും ബഹളം കേട്ടു. 


ഏറിയാല്‍ പത്തു വയസ്സ് തോന്നിക്കുന്ന രണ്ടു ആണ്‍കുട്ടികളും  പട്ടുപാവാട ധരിച്ച ഒരു എട്ടു വയസ്സുകാരിയും  (ഒരു നരുന്തും.... ഒരു നാലു വയസ്സുണ്ടാകും). ഷട്ടില്‍  കളിക്കുകയാണ്. 


കോര്‍ക്കില്‍ ബാറ്റ് കൊള്ളിക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. നാല് വയസ്സുകാരി ഇടയില്‍ ഓടി കളിക്കുന്നു.


 കുറച്ചു നേരം കഴിഞ്ഞപ്പോള്‍ എട്ടു വയസ്സുകാരി നാല് വയസ്സുകാരിയെ  എടുത്തുകൊണ്ട്  പോകുന്നത് കണ്ടപ്പോള്‍ എന്തോ ഒരു സന്തോഷം തോന്നി. 


പെട്ടെന്ന്  തന്നെ തിരിച്ചു വന്ന ചേച്ചി അനിയത്തിക്ക് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ ഒഴിച്ച് കൊടുക്കുന്നതും നോക്കി ഇരുന്നപ്പോഴേക്കും വണ്ടി വിട്ടു. 


അഞ്ചു മിനിട്ട് നേരത്തെ ഈ കാഴ്ച, നഷ്ടപ്പെട്ട് പോയ കുട്ടി കാലത്തിന്‍റെ  ഓര്‍മ്മകള്‍ മുഴുവന്‍, തിരികെ കൊണ്ട് വരാന്‍ തക്കതായിരുന്നു. 


ഓര്‍മ വന്നു... ഇന്നലെ എന്‍റെ അനന്തിരവന്‍ ചോദിച്ച ചോദ്യവും- "ചേച്ചിയുടെ സ്കൂളില്‍ അഞ്ചു ദിവസമേ  ക്രിസ്മസ്  അവധിയുള്ലോ? ഞങ്ങള്‍ക്ക് ഒരുപാടുണ്ട്..." 




പിന്നെ, എന്തൊക്കെയോ നേടിയെടുക്കാനുള്ള ഓട്ടപാച്ചിലിനിടയില്‍ നമ്മുക്ക് അന്യമായി കൊണ്ടിരിക്കുന്ന നിഷ്കളങ്കതയും...  

1 comment:

  1. We try to be mature wen we are young and later regret that we grew up n lost our innocence to become that so called 'matured' :(

    ReplyDelete

Remarks